ന്യൂഡൽഹി: മേയ് നാലു മുതൽ രാജ്യത്തെ വിവിധ ജില്ലകളിൽ ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വരുമെന്ന് കേന്ദ്രസർക്കാർ. ലോക്ക്ഡൗൺ ഫലപ്രദമാണെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തലിനെ തുടർന്നാണിത്. പുതിയ മാർഗരേഖ മേയ് നാലിന് പ്രാബല്യത്തിൽ വരുമെന്നും, ഇളവുകൾ സംബന്ധിച്ചു വരും ദിവസങ്ങളിൽ വിശദീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് ട്വിറ്ററിൽ അറിയിച്ചു.
MHA held a comprehensive review meeting on the #lockdown situation today. There've been tremendous gains & improvement in the situation due to lockdown till now.
— Spokesperson, Ministry of Home Affairs (@PIBHomeAffairs) April 29, 2020
To ensure that these gains are not squandered away, the lockdown guidelines should be strictly observed till 3rd May.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഈ നേട്ടം തുടരുന്നതിനായി മേയ് മൂന്ന് വരെ നിയന്ത്രണങ്ങൾ കർശനമായി തുടരണം. കൊവിഡ് പ്രതിരോധത്തിനുള്ള പുതിയ ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ മേയ് നാല് മുതൽ പ്രാബല്യത്തിൽ വരും. നിരവധി ജില്ലകൾക്ക് നിയന്ത്രണങ്ങളിൽ വലിയ തോതിൽ ഇളവ് നൽകിക്കൊണ്ടുള്ളതാവും പുതിയ നിർദേശങ്ങൾ. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവിന്റെ പ്രതികരണം.