covid

ലണ്ടൻ: ബ്രിട്ടനിലെ കൊവിഡ് മരണ നിരക്ക് ഒറ്റ ദിവസം കൊണ്ട് 4419 ഉയര്‍ന്നു. ആശുപത്രികളിലെ കൊവിഡ് മരണകണക്കുകള്‍ മാത്രമാണ് ഇതുവരെ ബ്രിട്ടീഷ് ഗവൺമെന്റ് നല്‍കിയിരുന്നത്. ഇപ്പോള്‍ ഇത് സമൂഹത്തിലും വൃദ്ധ സദനങ്ങളിലും മരിക്കുന്നവരുടെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ ആണ് മരണ നിരക്ക് കുതിച്ചുയര്‍ന്നത്‌.

ഒറ്റ ദിവസം കൊണ്ട് 4419 കൂടി. മൊത്തം മരണ സംഖ്യ 26,097 ആയി. ആശുപത്രികളിലെ മരണം മാത്രം പ്രസിദ്ധീകരിക്കുന്നത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. കൊവിഡ് എന്ന് മരണ സര്‍ട്ടിഫിക്കറ്റില്‍ എഴുതുന്ന എല്ലാ വിവരങ്ങളും കൂടി ക്രോഡീകരിക്കുമ്പോള്‍ ഇനിയും മരണ സംഖ്യ ഉയരും. അതിനു കുറെ ആഴ്ചകള്‍ കൂടി എടുക്കും.