ദുബായ്:- ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യ ചെയ്യാനുള്ള ഏഷ്യൻ വംശജരായ ദമ്പതികളുടെ ശ്രമത്തിനിടെ രക്ഷക്കെത്തി ദുബായ് പൊലീസ്. ഒൻപത് വയസ്സുള്ള പേരക്കുട്ടിയുമായി നയീഫ് പൊലീസ് സ്റ്റേഷനിലെത്തിയയാൾ മകനെയും മരുമകളെയും കുറിച്ച് വിവരമൊന്നുമില്ല എന്ന് നൽകിയ ഒരു പരാതിയെ തുടർന്നാണ് ദുബായ് പൊലീസിന്റെ ശ്രദ്ധേയമായ ഇടപെടൽ.
അൽ റഫയിലെ ദമ്പതികളുടെ വീട്ടിൽ അന്വേഷിച്ചെത്തിയ പൊലീസ് അപ്പാർട്മെന്റിന്റെ കതക് തകർത്ത് അകത്തുണ്ടായിരുന്ന ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്ന ഭാര്യാഭർത്താക്കന്മാരെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാക്കി. ഭർത്താവിന്റ ജീവൻ രക്ഷിക്കാനായില്ല. വൈകാതെ അപകടനില തരണം ചെയ്ത ഭാര്യ മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടാണ് തങ്ങൾ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അറിയിച്ചു. അപകടം നടന്ന് വളരെ വേഗം ഇടപെട്ട ദുബായ് പൊലീസിന്റെ നടപടി വ്യാപകമായി അഭിനന്ദിക്കപ്പെട്ടിരിക്കുകയാണ്.