ioc
IOC

കൊച്ചി: ഇൻഡേൻ പാചകവാതക സിലിണ്ടറുകളിൽ എൽ.പി.ജിയുടെ തൂക്കം കുറവാണെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം പഴയ വാർത്തയെ അടിസ്ഥാനപ്പെടുത്തിയാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.

സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം കാലഹരണപ്പെട്ട വാർത്തകളാൽ ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിലാകരുതെന്ന് ഐ.ഒ.സി അഭ്യർത്ഥിച്ചു. സിലിണ്ടർ കൈമാറ്റം ചെയ്യുമ്പോൾ ഉപഭോക്താവിന്റെ വീട്ടിൽവച്ചുതന്നെ ഇലക്ട്രോണിക് സ്‌കെയിലിൽ തൂക്കം ബോദ്ധ്യപ്പെടുത്താറുണ്ട്. കൃത്യമായ തൂക്കം, വാൽവ്, ലീക്കേജ് എന്നിവ പരിശോധിച്ച ശേഷമാണ് ബോട്ട്‌ലിംഗ് പ്ലാന്റുകളിൽ നിന്ന് സിലിണ്ടറുകൾ വിതരണം ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു.