കൊച്ചി: ലണ്ടൻ ആസ്ഥാനമായുള്ള ഫിനാൻഷ്യൽ ടൈംസ്, ഗവേഷണ സ്ഥാപനമായ സ്റ്റാറ്രിസ്റ്റയുമായി ചേർന്ന് തയ്യാറാക്കിയ, ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കുള്ള 500 കമ്പനികളുടെ പട്ടികയിൽ ശോഭ ലിമിറ്റഡ് ഇടംപിടിച്ചു. ഏഷ്യ-പസഫിക് ഹൈ ഗ്രോത്ത് കമ്പനീസ് റിപ്പോർട്ട്-2020ൽ ഇന്ത്യയിലെ റിയൽ എസ്റ്റേറ്ര് രംഗത്തുനിന്ന് ഇടംനേടിയ ഏക കമ്പനിയാണ് ശോഭ.
2015-2018 കാലയളവിലെ മൊത്ത വാർഷിക വളർച്ചാ നിരക്ക് അടിസ്ഥാനമാക്കിയുള്ള പട്ടികയാണിത്. കൊവിഡ് മൂലം വ്യാവസായരംഗം സമ്പദ്പ്രതിസന്ധി നേരിടുന്ന വേളയിൽ പുറത്തുവന്ന ഈ റിപ്പോർട്ട്, ബിസിനസ് സമൂഹത്തിന്റെ മനോവീര്യം ഉയർത്താൻ സഹായിക്കുമെന്ന് ശോഭ ലിമിറ്റഡ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജെ.സി. ശർമ്മ പറഞ്ഞു.