kim


സോൾ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഉല്ലാസ നൗകകൾ കടലോര റിസോർട്ട് സ്ഥിതിചെയ്യുന്ന വൊൻസാൻ മേഖലയിലേക്ക് നീങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. സാറ്റ്ലൈറ്റ് ചിത്രങ്ങൾ നോർത്ത് കൊറിയ പ്രൊഫഷണൽ റിസർച്ച് പ്ലാറ്റ്‌ഫോമാണ് പുറത്തുവിട്ടത്.ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം കിമ്മിന്റെ ആരോഗ്യം മോശമായെന്ന റിപ്പോർട്ടിനിടെയാണ് വൊൻസാനിൽ ആഡംബര നൗകകളുടെ നീക്കം ശ്രദ്ധയിൽപ്പെട്ടത്. കൊവി‍ഡ് മുൻകരുതലായി നേതാവും കുടുംബവും പൊതുസമ്പർക്കം ഒഴിവാക്കി മാറിക്കഴിയുകയായിരിക്കാം എന്നാണ് ദക്ഷിണ കൊറിയയും യു.എസും പറയുന്നത്.നേരത്തെ വൊൻസാനിലെ റെയിൽവെ സ്‌റ്റേഷനിൽ കിം ഉപയോഗിക്കുന്ന ട്രെയിന്‍ നിറുത്തിയിട്ടിരിക്കുന്നതിന്റെ

സാറ്റലൈറ്റ് ചിത്രങ്ങൾ അമേരിക്ക പുറത്തുവിട്ടിരുന്നു