ലണ്ടൻ : ഇംഗ്ളണ്ടിന്റെയും ലീഡ്സ് യുണൈറ്റഡ് ക്ളബിന്റെയും മുൻ ഡിഫൻഡർ ട്രെവർ ചെറി (72) അന്തരിച്ചു.1973/74 സീസണിൽ ലീഡ്സ് ഇംഗ്ളീഷ് ചാമ്പ്യൻമാരായപ്പോൾ ചെറിയും ടീമിലുണ്ടായിരുന്നു.27 മത്സരങ്ങൾ ഇംഗ്ളണ്ട് ടീമിനായി കളിച്ചു. ഇതിൽ അവസാനമത്സരങ്ങളിൽ നായകനുമായിരുന്നു.486 മത്സരങ്ങളാണ് ലീഡ്സിനുവേണ്ടി കളിച്ചത്. 1976 മുതൽ ക്യാപ്ടനുമായിരുന്നു.രണ്ടാഴ്ച മുമ്പാണ് ലീഡ്സിന്റെ ഇതിഹാസതാരം നോർമൻ ഹണ്ടർ മരണത്തിന് കീഴടങ്ങിയത്.