rohit-sharmma

33-ാം പിറന്നാൾ ആഘോഷിച്ച് രോഹിത് ശർമ്മ

ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ്മ ഇന്നലെ 33-ാം വയസിലേക്ക് പ്രവേശിച്ചു. ഏകദിന ക്രിക്കറ്റിൽ മൂന്ന് ഇരട്ട സെഞ്ച്വറികൾ എന്ന അപൂർവ റെക്കാഡിന് ഉടമയായ രോഹിത് ഇന്ത്യൻ കുപ്പായമണിയാൻ തുടങ്ങിയിട്ട് 13വർഷമാകുന്നു. 2007ലെ ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഇൗ സൂപ്പർ ബാറ്റ്സ്മാൻ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത് 2013ലാണ്. ഇപ്പോൾ മൂന്ന് ഫോർമാറ്റുകളിലെയും ഇന്ത്യൻ ഇന്നിംഗ്സിന്റെ ഒാപ്പണറാണ് രോഹിത്. ഏകദിനത്തിലും ട്വന്റി-20യിലും ഉപനായകനും. ഐ.പി.എല്ലിൽ 2013 മുതൽ മുംബയ് ഇന്ത്യൻസിന്റെ നായകൻ. നാല് തവണയാണ് മുംബയ് ഇന്ത്യൻസ് രോഹിതിന് കീഴിൽ ഐ.പി.എൽ കിരീടം നേടിയത്.

രോഹിതിന്റെ ഏകദിന ഇരട്ട സെഞ്ച്വറികൾ

209

Vs ആസ്ട്രേലിയ ,2013

264

Vs ശ്രീലങ്ക ,2014

209

Vs ശ്രീലങ്ക ,2017

ടെസ്റ്റ് കരിയർ

32 മത്സരങ്ങൾ

2141 റൺസ്

6 സെഞ്ച്വറികൾ

10 അർദ്ധസെഞ്ച്വറികൾ

212 ഉയർന്ന സ്കോർ

ഏകദിന കരിയർ

224 മത്സരങ്ങൾ

9115 റൺസ്

29 സെഞ്ച്വറികൾ

43 അർദ്ധസെഞ്ച്വറികൾ

264 ഉയർന്ന സ്കോർ

ട്വന്റി-20 കരിയർ

108മത്സരങ്ങൾ

2773 റൺസ്

4 സെഞ്ച്വറികൾ

21 അർദ്ധസെഞ്ച്വറികൾ

118 ഉയർന്ന സ്കോർ

നോട്ട് ദ പോയിന്റ്

ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന്റെ ഉടമ

ഏകദിനത്തിൽ മൂന്ന് ഇരട്ടസെഞ്ച്വറികൾ നേടിയ ഏകബാറ്റ്സ്മാൻ

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരം (2019 ലോകകപ്പിൽ അഞ്ചുസെഞ്ച്വറികൾ)

ലോകകപ്പുകളിലെ സെഞ്ച്വറികളുടെ എണ്ണത്തിൽ സച്ചിനൊപ്പം.

കഴിഞ്ഞ ഏകദിന ലോകകപ്പിലെ ഗോൾഡൻ ബാറ്റിന് ഉടമ.

ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസിനെ നാല് കിരീടങ്ങൾ ചൂടിച്ച നായകൻ

ഏകദിന, ട്വന്റി-20 ` ഫോർമാറ്റുകളിൽ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് രോഹിത് ശർമ്മ.രോഹിത് ഫോമിലേക്കെത്തിയാൽ പിടിച്ചുകെട്ടാൻ ആർക്കും കഴിയില്ല.

- ഗൗതം ഗംഭീർ