ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 26,​097 ആണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വെളിപ്പെടുത്തി. മരണം കണക്കാക്കാൻ ബ്രിട്ടീഷ് പൊതുജനാരോഗ്യ വകുപ്പ് ( പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് )​ ആവിഷ്കരിച്ച പുതിയ രീതി പ്രകാരമുള്ള കണക്കാണിത്. നേരത്തേയുള്ള കണക്കിനേക്കാൾ 3,​811 മരണം കൂടുതലാണ് യഥാർത്ഥ കണക്ക്.

ബ്രിട്ടനിൽ ആദ്യ കൊവിഡ് മരണം സംഭവിച്ച മാർച്ച് 2 മുതൽ ഏപ്രിൽ 28 വരെയുള്ള മരണങ്ങൾ പുതിയ രീതി പ്രകാരം കണക്കാക്കിയപ്പോഴാണ് 3,​811പേർ കൂടുതലായി മരിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. ആശുപത്രികളിലെ മരണത്തിന് പുറമേ കെയർഹോമുകളിലും മറ്റ് എല്ലാ ഇടങ്ങളിലും മരിക്കുന്നവരെയും ഉൾപ്പെടുത്തിയാണ് പുതിയ കണക്ക്. ഏപ്രിൽ 28ന് 765 പേരും 29ന് 795 പേരും മരിച്ചെന്നാണ് പുതിയ കണക്ക്.

ആശുപത്രിയിലുള്ള രോഗികളും മരണവും മാത്രം ഉൾപ്പെടുന്നതായിരുന്നു ഇതുവരെ പുറത്തുവിട്ട കണക്കുകൾ. വരും ദിവസങ്ങളിലും പുതിയ രീതിയിലാകും കണക്കുകൾ തയ്യാറാക്കുന്നത്. രാജ്യത്ത് ആകെ 165,221 പേർക്കാണ് രോഗം ബാധിച്ചത്.

ഇറ്റലി കഴിഞ്ഞാൽ യൂറോപ്പിൽ ഏറ്റവും കുടുതൽ കോവിഡ് മരണം ബ്രിട്ടനിലാണ്. മരണസംഖ്യയിൽ ലോകത്ത് മൂന്നാമതാണിപ്പോൾ ബ്രിട്ടൻ