തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കേണ്ട മന്ത്രി കടകംപളളി സുരേന്ദ്രൻ രോഗ വ്യാപനത്തിന് നേതൃത്വം കൊടുക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ആരോപിച്ചു. പോത്തൻകോട് ഗവ:യു.പി സ്‌കൂളിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പൊലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര താലൂക്ക് ഓഫീസിനു മുമ്പിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വി.കെ.അവനീന്ദ്രകുമാർ,ജോസ് ഫ്രാങ്ക്ളിൻ, വിനോദ്‌സെൻ,എം.മൊഹിനുദ്ദീൻ എന്നിവരാണ് സത്യഗ്രഹം നടത്തിയത്. തിരുവനന്തപുരം റൂറൽ എസ്.പി ഓഫീസിനുമുമ്പിൽ നടന്ന സത്യഗ്രഹം ടി.ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. എസ്.നാരായണപിള്ള,മണ്ണാമൂല രാജൻ,പി.പത്മകുമാർ,ഉള്ളൂർ മുരളി എന്നിവർ സത്യഗ്രഹം നടത്തി. ആറ്റിങ്ങൽ താലൂക്ക് ഓഫീസുമുമ്പിൽ നടന്ന സത്യഗ്രഹം വി.ജയകുമാർ ഉദ്ഘാടനം ചെയ്തു. പി.ഉണ്ണിക്കൃഷ്ണൻ,ടി.പി. അംബിരാജ,വക്കം സുകുമാരൻ,ജോസഫ് പെരേര എന്നിവർ നേതൃത്വം നൽകി.നെടുമങ്ങാട് പൊലീസ്റ്റേഷനു മുമ്പിൽ നടന്ന സത്യഗ്രഹം കല്ലയം സുകു ഉദ്ഘാടനം ചെയ്തു. എസ്.അരുൺകുമാർ,ആനാട് ജയൻ,എൻ.ബാജി,നെട്ടിറച്ചിറ ജയൻ,വട്ടപ്പാറ ചന്ദ്രൻ,സെയ്താലി കായ്പ്പാടി എന്നിവർ നേതൃത്വം നൽകി.