mukesh

മുംബയ്: കൊവിഡ് പ്രതിസന്ധിമൂലം 2019-20ലെ ജനുവരി-മാർച്ച് പാദത്തിൽ റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ലാഭം മുൻവർഷത്തെ സമാനപാദത്തേക്കാൾ 38.73 ശതമാനം കുറഞ്ഞ് 6,348 കോടി രൂപയിലെത്തി. അതേസമയം, ഓഹരിയൊന്നിന് 1,257 രൂപ നിരക്കിൽ 53,125 കോടി രൂപയുടെ അവകാശ ഓഹരി വിതരണ (റൈറ്ര് ഇഷ്യൂ) പ്രഖ്യാപനവും കമ്പനി നടത്തി. ഇന്ത്യയിലെ ഏറ്റവും വലിയ റൈറ്റ് ഇഷ്യൂ ആണിത്.

റിലയൻസ് ജിയോയുടെ ലാഭം 177.50 ശതമാനം വർദ്ധിച്ച് 2,331 കോടി രൂപയായിട്ടുണ്ട്. സമ്പദ്‌പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ ശമ്പള വെട്ടിച്ചുരുക്കലും കമ്പനി പ്രഖ്യാപിച്ചു. ചെയർമാൻ മുകേഷ് അംബാനി മുഴുവൻ ശമ്പളവും ഒഴിവാക്കും. ഹൈഡ്രോകാർബൺ ഡിവിഷനിലെ പ്രതിവർഷം 15 ലക്ഷം രൂപയിലേറെ നേടുന്ന ജീവനക്കാരുടെ ശമ്പളം 10 ശതമാനം കുറയ്ക്കും. ഡയറക്‌ടർമാരുടെ ശമ്പളം 30-50 ശതമാനവും കുറയും.