അവൻ പോയി, ഋഷി കപൂർ. വിടപറഞ്ഞു. കുറച്ചുമുൻപ്. ഞാൻ തകർന്നുപോയി.പ്രിയസുഹൃത്തിന്റെ വേർപാടിൽ അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. അമർ അക്ബർ ആന്റണി, കഭീ കഭീ, നസീബ്, കൂലി തുടങ്ങി ഋഷി കപൂറിന്റെ അൻപതു വർഷത്തെ സിനിമാ ജീവിതത്തിൽ ഇരുവരും ഒരുമിച്ച് അഭിനിച്ചത് നിരവധി ചിത്രങ്ങളിലാണ്. സിനിമയ്ക്ക് പുറത്തും ഊഷ്മളമായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദം.2018ൽ പുറത്തിറങ്ങിയ 102 നോട്ട് ഔട്ടിലാണ് ഒടുവിൽ ഒരുമിച്ച് വെള്ളിത്തിരയിലെത്തിയത്.