വാഷിംഗ്ടൺ ഡി.സി: ആന്‍റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുമെന്നതിന് തെളിവുണ്ടെന്ന് യു.എസ് ശാസ്ത്രജ്ഞര്‍. ലോകത്തിന്‍റെ പല ഭാഗത്തുള്ള ആശുപത്രികളിലും റെംഡെസിവിർ ഉപയോഗിച്ച രോഗികളിൽ രോഗലക്ഷണത്തിന്‍റെ ദൈർഘ്യം 15 ദിവസത്തിൽ നിന്ന് 11 ആയി കുറയ്‍ക്കാന്‍ സാധിച്ചതായി ശാസ്ത്രജ്ഞർ പറയുന്നു. പരിശോധനയുടെ മുഴുവൻ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എബോള ചികിത്സക്കായിട്ടാണ് റെംഡെസിവിര്‍ ആദ്യം വികസിപ്പിച്ചെടുത്തത്.
കൊവിഡ് ചികിത്സയ്ക്ക് റെംഡെസിവിർ ഉപയോഗിക്കാന്‍ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‍മിനിസ്ട്രേഷൻ അനുമതി നൽകിയിട്ടില്ല. സുഖം പ്രാപിക്കുന്നത് വേഗത്തിലാണെന്ന് തെളിഞ്ഞാൽ അനുമതി ലഭിക്കും.
മരുന്നിന്‍റെ നിർമ്മാതാക്കളായ ഗിലീഡ് സയൻസസുമായി എഫ്‍.ഡി.എ ചർച്ച നടത്തിയിട്ടുണ്ട്.