തിരുവനന്തപുരം : കൊവിഡ് ബാധിച്ച് വിദേശത്ത് ചികിത്സയിലായിരുന്ന അഞ്ചു മലയാളികൾ മരിച്ചു. കോഴഞ്ചേരി പേൾറീന വില്ലയിൽ റോയ് മാത്യു സാമുവേലിന്റെ ഭാര്യ പ്രിൻസി റോയ് മാത്യു (46), ആറന്മുള ഇടയാറന്മുള കോഴിപ്പാലം വടക്കനോട്ടിൽ കുട്ടപ്പൻ നായരുടെ മകൻ രാജേഷ് (52) എന്നിവരാണ് അബുദാബിയിൽ മരിച്ചത്.
ദുബായിൽ ചികിത്സയിലായിരുന്ന വെള്ളറക്കാട് മനപ്പടി മുത്തുപറമ്പിൽ പരേതനായ അബ്ദുള്ള ഹാജിയുടെ മകൻ റഫീഖ് (46), അബുദാബിയിൽ തിരുവത്ര സ്വദേശിയായ പി.കെ. അബ്ദുൾ കരീം ഹാജി (62), കുവൈത്തിൽ വലപ്പാട് ബീച്ച് കസ്തൂർദാ കേന്ദ്രത്തിന് സമീപം തൊപ്പിയിൽ അബ്ദുൽ ഗഫൂർ (54) എന്നിവരാണ് മരിച്ചത്. ഇവർ മൂവരും തൃശൂർ സ്വദേശികളാണ്.