nirmal-palazhi

നടൻ മോഹൻലാലിനോടുള്ള തന്റെ സ്നേഹവും അദ്ദേഹത്തിന്റെ കരുതലും പരസ്യമാക്കി നടൻ നിർമൽ പാലാഴി. മോഹൻലാലിന് അദ്ദേഹത്തിന്റെ വിവാഹ വാർഷികത്തിന് നിർമൽ വാട്സാപ്പ് വഴി ആശംസകൾ നൽകുകയും അതിന് മോഹൻലാൽ തന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

ഈ 'വാട്സാപ്പ് സംസാരത്തി'ന്റെ സ്ക്രീൻഷോട്ട് ആണ് നടൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവച്ചത്. തന്നെ അൽപ്പനെന്നോ ജാടയെന്നോ വിളിച്ചാലും ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞുകൊണ്ടാണ് നിർമൽ തന്റെ സന്തോഷം പങ്കുവച്ചത്.

'ഈ പോസ്റ്റ് ഇട്ടതു കാണുമ്പോൾ ജാഡയെന്നോ, അർദ്ധരാത്രിയിൽ കുടപിടിക്കുന്നവൻഎന്നോ,അൽപ്പൻ എന്നോ വിളിച്ചാലും ഒരു കുഴപ്പവും ഇല്ല സന്തോഷം അങ്ങേ തലക്കിൽ വന്നപ്പോൾ എന്റെ സുഹൃത്തുക്കളെ അറിയിക്കാതെ വയ്യ എന്നായി.' എന്നും നിർമൽ പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്.