മുംബയ്: 1999ൽ ആ അബ് ലൗട്ട് ചലേ എന്ന സിനിമയിലൂടെ ഋഷി കപൂർ സംവിധാനത്തിലും ഒരുകൈ നോക്കി.
പിന്നീട് സഹനടന്റെ റോളിലേക്ക് മാറി. ഫനാ, നമസ്‌തേ ലണ്ടൻ, ഹം തും, ഡൽഹി 6, ഡി ഡേ, ലവ് ആജ് കൽ, അഗ്‌നിപഥ്, ദൊ ദൂനി ചാർ, മുൽക്ക് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ജനശ്രദ്ധ നേടി. അതിനിടെ രാജ് കപൂറിന്റെ പേരിലുള്ള ആർ.കെ ഫിലിംസ് കമ്പനി ഏറ്റെടുത്തു. 2019 ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ബോളിവുഡ് ത്രില്ലർ 'ദി ബോഡി'യാണ് അവസാന ചിത്രം. ദ ഇന്റേൺ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കിൽ ദീപികാ പദുകോണിനൊപ്പം അഭിനയിക്കാനിരിക്കെയാണ് വിയോഗം.
ബോളിവുഡ് താരങ്ങളായ രൺധീർ കപൂർ, രാജീവ് കപൂർ എന്നിവർ സഹോദരന്മാരും ഋതു കപൂർ നന്ദ, റിമ ജെയിൻ എന്നിവർ സഹോദരിമാരുമാണ്. അമിതാഭ് ബച്ചൻ, രജനി കാന്ത്, പ്രിയങ്ക ചോപ്ര, അക്ഷയ് കുമാർ, അനിൽ കപൂർ, കമലഹാസൻ, മാധുരി ദീക്ഷിത്, ഗായിക ലതാമങ്കേഷ്‌കർ തുടങ്ങിയവർ അനുശോചിച്ചു.