മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കാര്യങ്ങൾക്ക് കാലതാമസം. കടം വാങ്ങി കാര്യം നടത്തും. പ്രതിസന്ധികൾ തരണം ചെയ്യും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കഠിന പ്രയത്നം വേണ്ടിവരും. അവസ്ഥാ ഭേദങ്ങൾ മാറും. രമ്യതയുള്ള സമീപനം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പുത്രന്റെ സമീപനത്തിൽ ആശങ്ക. വ്യവസ്ഥകൾക്ക് കാലതാമസം. അവസരങ്ങൾ നഷ്ടപ്പെടും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സ്വദേശത്തേക്കു മടങ്ങാൻ ശ്രമിക്കും. പ്രാർത്ഥനകളാൽ വിജയം. പ്രാരംഭത്തിൽ കാര്യതടസം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ശ്വാസകോശരോഗങ്ങൾ ശ്രദ്ധിക്കണം. ആത്മധൈര്യത്തോടെ പ്രവർത്തിക്കും. സാഹചര്യങ്ങളെ നേരിടും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
തർക്കങ്ങൾ പരിഹരിക്കും. പുതിയ സ്നേഹബന്ധം. തൊഴിൽ ക്ളേശം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അദ്ധ്വാനഭാരം കൂടും. അവധി എടുക്കും. സംരംഭങ്ങൾക്ക് കാലതാമസം. കൂട്ടുകച്ചവടത്തിൽ നിന്ന് പിന്മാറും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അഭിപ്രായ സ്വാതന്ത്ര്യം. മേലധികാരിയോട് ആദരവ്. വിദേശയാത്ര മുടങ്ങും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഗവേഷകർക്ക് അനുകൂല സാഹചര്യം. ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധ. ആഗ്രഹ നിവൃത്തിക്ക് പരിശ്രമം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അനാവശ്യമായ ആധി നിയന്ത്രിക്കണം. അപേക്ഷകൾക്ക് അനുകൂല വിജയം. പദ്ധതികൾക്ക് കാലതാമസം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിദഗ്ദ്ധരുടെ ഉപദേശം തേടും. തീരുമാനങ്ങൾ മാറ്റിവയ്ക്കും. ആശുപത്രി വാസം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ബന്ധുക്കളുടെ മനോഭാവത്തിൽ അതൃപ്തി. നിസംഗഭാവം സ്വീകരിക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ ആധി.