തിരൂരങ്ങാടി: പൊലീസിനെ കണ്ണ് വെട്ടിച്ച് വയലിലും മറ്റും കറങ്ങേണ്ട, പൊലീസിന്റെ ഡ്രോൺ ക്യാം നിങ്ങൾക്ക് പണി തരും. നിരത്തിൽ പോലീസ് സാന്നിദ്ധ്യം ഇല്ലങ്കിലും ക്യാമറ നിങ്ങൾക്ക് പണിതരും. വൈകിട്ട് അഞ്ച് മണിയായാൽ വയലിൽ ക്രിക്കറ്റ് ,ഫുട്ബോൾ , മറ്റു കായികാഭ്യാസങ്ങൾ കൂടുതലായതിനാൽ തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്റെ പരിധിയിലെ വയലുകളായ, തിരൂരങ്ങാടി ,ചെറുമുക്ക്, ചെമ്മാട്, പടിക്കൽ, മുട്ടിച്ചിറക്കൽ, തലപ്പാറ, മുന്നിയൂർ, വെളിമുക്ക്, പന്താരങ്ങാടി.പള്ളിപ്പടി, കക്കാട് ചുള്ളിപ്പാറ, കരുമ്പിൽ മുതലായ വയലുകളിലാണ് വിദ്യാർത്ഥികളും മുതിർന്നവരും വയലിൽ ഉല്ലസിക്കാൻ എത്തുന്നത്, ഇവിടെങ്ങളില്ലല്ലാം പലതവണ പൊലീസ് നിർദേശം നൽകിയിട്ടും കേൾക്കാത്ത മട്ടിലാണ് ആളുകളുടെ പ്രതികരണം. അന്യസംസ്ഥാനത്ത് നിന്ന് വന്നവരോട് വീടിൽ കഴിയാൻ പറഞ്ഞിട്ടും വൈകുന്നേരമായാൽ വയലിലേക്ക് കുട്ടമായി ഇറങ്ങുന്നുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടതോടെയാണ് ഡ്രോൺക്യാമുമായി പൊലീസ് രംഗത്തെത്തിയത്.
ചെമ്മാട് വെഞ്ചാലി വയലിൽ വെച്ച് തിരൂരങ്ങാടി എസ്.എച്ച്. ഒ.വി റോയി എസ്.ഐ നൗഷാദ് ഇബ്രാഹിമിന്റെയും മറ്റു പൊലീസുകാരുടെയും സന്നിദ്ധ്യത്തിൽ ഡ്രോൺക്യാം പറത്തുന്നു.