താനൂർ: മലപ്പുറത്തെ മുതിർന്ന കോൺഗ്രസ് നേതാവ് യു.കെ.ഭാസി (75) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. എതാനും ദിവസമായി ചികിത്സയിലായിരുന്നു.കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം, 20 വർഷത്തോളം മലപ്പുറം ഡി.സി.സി പ്രസിഡന്റായും പ്രവർത്തിച്ചു. താനൂർ അർബൻ ബാങ്ക് സ്ഥാപകരിലൊരാളും താനൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമാണ്.
ഭാര്യ: ശശിപ്രഭ(റിട്ട. അദ്ധ്യാപിക), മക്കൾ: ധന്യ, ഭവ്യ, ഡോ: യു.കെ. അഭിലാഷ് (യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ). മരുമക്കൾ: ശ്രീകുമാർ(അക്കിക്കാവ്), ബിശ്ശിൻ(പറവൂർ), അഡ്വ. ജ്യോഗിത (കോഴിക്കോട്). സഹോദരങ്ങൾ: നാരായണി, ജാനകി, ദാമോധരൻ.