മലപ്പുറം: നാടൻതോക്കും തിരകളുമായി എരുമമുണ്ട പെരുമ്പത്തൂർ സ്വദേശി തോണിയിൽ ശ്രീധരൻ(60) അറസ്റ്റിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോത്തുകൽ എസ്.ഐ. കെ. അബ്ബാസും സംഘവും ഞായറാഴ്ച രാത്രി പത്തോടെ നടത്തിയ പരിശോധനയിലാണ് തോക്കും തിരകളും കണ്ടെടുത്തത്. ആഢ്യൻപാറയുടെ താഴ്ഭാഗത്തുള്ള ഇയാളുടെ പന്നിഫാമിനോട് ചേർന്ന ഷെഡിൽ നിന്നുമാണ് ഒരു നാടൻതോക്കും നാല് തിരകളും കണ്ടെടുത്തത്. വന്യമൃഗവേട്ടയ്ക്ക് ഉപയോഗിക്കുന്നവയാണിത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് പ്രത്യേക സാഹചര്യത്തിൽ ജാമ്യമനുവദിച്ചു. സീനിയർ സീനിയർ സി.പി.ഒ. മുജീബ്, സി.പി.ഒ.മാരായ സലീൽ, കൃഷ്ണദാസ്, സലീന എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.