ഇവിടിങ്ങനാണ് ഭായ്...ബുധനാഴ്ച രാത്രി പത്ത് മണിക്ക് കാസറഗോട്ടെ കാഞ്ഞങ്ങാട് നിന്ന് പാലക്കാട്ടെ കോട്ടായിലെ വീട്ടിലേക്ക് യാത്രതിരിച്ചതാണ് രാജന്‍. വ്യാഴം രാവിലെ പത്തിന് മലപ്പുറമെത്തിയപ്പോള്‍ കാവുങ്ങലില്‍ വാഹനപരിശോധന നടത്തുകയായിരുന്ന മലപ്പുറം ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ എസ്.ശങ്കരനാരായണന്‍ രാജനെ വൈദ്യപരിശോധനക്ക് അയക്കുകയും ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാലും യാത്രക്കാവശ്യമായ രേഖകള്‍ കൈവശമുള്ളതിനാലും യാത്ര തുടരാന്‍ അനുവദിക്കുകയും ചെയ്തു. യാത്ര തുടങ്ങിയത് മുതല്‍ രാജന് ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്ന വിവരം അറിഞ്ഞ എസ്.ഐ ചായയും പലഹാരവും നല്‍കുകയും കൂടാതെ കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രവര്‍ത്തകരെത്തിച്ച ബിരിയാണി രാജന് നല്‍കി ഭക്ഷണം കഴിപ്പിച്ചാണ് യാത്രയാക്കിയത്.