fathima-

കോട്ടയ്ക്കൽ: കൽപ്പകഞ്ചേരിയിൽ ഭക്ഷ്യവിഷബാധയേറ്റ് ആറുവയസുകാരി മരിച്ചു. കൽപ്പകഞ്ചേരി കവപ്പുരയിലെ കരിമ്പുംകണ്ടത്തിൽ സൈനുദ്ദീൻ എന്ന കുഞ്ഞോന്റെ മകളും യു.കെ.ജി വിദ്യാർത്ഥിനിയുമായ അംന ഫാത്തിമയാണ് മരിച്ചത്. കോട്ടയ്ക്കൽ മദ്രസുംപടിയിലെ മാതാവിന്റെ വീട്ടിലേക്ക് വിരുന്ന് പോയതായിരുന്നു. അവിടെ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. മാതൃസഹോദരന്റെ കുട്ടികൾക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ചികിത്സയിലുള്ള രണ്ടു കുട്ടികൾ അപകടനില തരണം ചെയ്തിട്ടുണ്ട്. മാതാവ്. ആയിഷ റഹ്മത്ത്, സഹോദരൻ.മുഹമ്മദ് അദ്നാൻ