soudi

കൊണ്ടോട്ടി: 'ഈ നാടും സ്‌നേഹവും എന്നും ഓർമ്മയിലുണ്ടാവും. അത്ര പ്രിയപ്പെട്ടതാണിവിടം.' ലോക്ക്ഡൗണിൽ കേരളത്തിൽ കുടുങ്ങിയ സൗദി പൗരൻ മുഹമ്മദ് ഇന്നലെ കരിപ്പൂരിൽ നിന്ന് റിയാദിലേക്ക് മടങ്ങുമ്പോൾ കേരളത്തെക്കുറിച്ച് വാചാലനായി. മാതാവ് നിമ അൽവിസിദാനെ കോട്ടയ്ക്കലിലെ ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുവന്നപ്പോഴാണ് ഇവരുടെ മടക്കം മുടങ്ങിയത്.
രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായാണ് സൗദി പൗരൻ മുഹമ്മദ് സൽമാനും ഭാര്യയും കരിപ്പൂരിലെത്തിയത്. ചികിത്സയും വയനാട് കാഴ്ചയുമായിരുന്നു മനസിലുണ്ടായിരുന്നത്. വയനാട്ടിൽ പോകാനായില്ല. എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമ്പോൾ വീണ്ടും വരുമെന്ന് മുഹമ്മദ് സൽമാൻ പറഞ്ഞു.
കേരളത്തിൽ കുടുങ്ങിയ 130 സൗദി പൗരന്മാരെ കൊണ്ടുപോകാനായി ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ റിയാദിൽ നിന്നെത്തിയ പ്രത്യേക വിമാനത്തിൽ ഇവർ ബാംഗ്ളൂരിലേക്ക് പോയി. അവിടെ നിന്നും 130 സൗദി പൗരന്മാരെ കയറ്റി വിമാനം റിയാദിലേക്ക് പറന്നു.