joy-arakkal

കൊണ്ടോട്ടി: ദുബായിൽ മരിച്ച പ്രമുഖ വ്യവസായിയും വയനാട് സ്വദേശിയുമായ ജോയ് അറയ്ക്കലിന്റെ മൃതദേഹം കോഴിക്കോട് വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ ചാർട്ടേർഡ് എയർ ആബുലൻസ് ലിയർ ജെറ്റ് വിമാനത്തിൽ രാത്രി എട്ടോടെയാണ് മൃതദേഹം കരിപ്പൂരിലെത്തിച്ചത്. ജോയിയുടെ ഭാര്യ സെലിൻ, മകൻ അരുൺ, മകൾ ആഷ്‌ലിൻ എന്നിവരും വിമാനത്തിലുണ്ടായിരുന്നു.
ലോക്ക് ഡൗണിന് ശേഷം ആദ്യമായിട്ടാണ് ഗൾഫ് മേഖലയിൽ നിന്ന് ഒരു വിമാനം യാത്രക്കാരുമായി ഇന്ത്യയിലെത്തുന്നത്. 23ന് മരിച്ച ജോയ് അറക്കലിന്റെ മൃതദേഹം അന്നുതന്നെ നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാൽ വൈകുകയായിരുന്നു. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുപോയി.