parameswaran
പരമേശ്വരൻ

കർക്കിടാംകുന്ന്: ആദ്യകാല ഗ്രന്ഥശാല പ്രവർത്തകനും അലനല്ലൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായ ആലുങ്ങൽ പഴേടത്ത് മന പി.എം.സി.പരമേശ്വരൻ നമ്പൂതിരി (86) നിര്യാതനായി. കർക്കിടാംകുന്ന് യുവജന സംഘം വായനശാല സ്ഥാപക പ്രസിഡന്റാണ്. ഭാര്യ: പരേതയായ പാർവതി അന്തർജനം. മക്കൾ: കുഞ്ഞിക്കുട്ടൻ (ഹരിശ്രീ പ്രസ്, അലനല്ലൂർ), വാസുദേവൻ (കോട്ടയ്ക്കൽ ആര്യവൈദ്യശാല ഏജൻസി, അലനല്ലൂർ), അനിയൻ (നാഗാർജുന ആയുർവേദ ഔഷധശാല, തൊടുപുഴ). മരുമക്കൾ: പ്രിയ (അദ്ധ്യാപിക, വേങ്ങ എൽ.പി.എസ്), ശ്രീജ (അദ്ധ്യാപിക, ജി.യു.പി.എസ്, ചെമ്മാണയോട്), പ്രസീത.