വടക്കഞ്ചേരി: പനി ബാധിച്ച് മരിച്ച യുവാവിന്റെ കൊവിഡ്-19 പരിശോധനാ ഫലം നെഗറ്റീവ്. പന്തലാംപാടം ചെറുപിള്ളിൽ വീട്ടിൽ പരേതനായ ജോണിന്റെ മകൻ ജോമോൻ (44) ആണ് ശനിയാഴ്ച മരിച്ചത്. ചിറ്റൂർ ഭാഗത്ത് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്ന ജോമോൻ പനിയെ തുടർന്ന് വ്യാഴാഴ്ചയാണ് വീട്ടിലെത്തിയത്.

ശനിയാഴ്ച പനി കൂടിയതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രോഗലക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കൊവിഡ്-19 ടെസ്റ്റിന് അയക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് പരിശോധനാ ഫലം വന്നത്. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച വീട്ടിൽ എത്തിച്ച ശേഷം വൈകിട്ട് നാലിന് പന്തലാംപാടം നിത്യസഹായപള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.