shafi-parambil

പാലക്കാട്: കൊവിഡ് കാലത്തും സി.പി.എമ്മിന് ചോരക്കൊതി മാറുന്നില്ലെന്നതിന്റെ തെളിവാണ് കായംകുളത്ത് സുഹൈലിനെ വെട്ടിക്കൊല്ലാനുള്ള ശ്രമമെന്ന് യൂത്ത്‌ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ആരോപിച്ചു. സംഭവത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിന് മുന്നിൽ നടന്ന സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം പറയുന്നതിനെ വിലക്കാനിറങ്ങുന്ന സി.പി.എം നേതൃത്വം കായംകുളം സംഭവത്തിൽ മൗനം പാലിക്കുകയാണ്.