29-sreesan
ശ്രീശൻ

ഇലവുംതിട്ട:ബാക്ടീരിയൽ ന്യുമോണിയ ബാധിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന മുന്ന് വയസുയുളള പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ മാതാപിതാക്കൾ സുമനസുകളുടെ സഹായം തേടുന്നു.ചെന്നീർക്കര,മാത്തൂർ കൈയ്യാലേത്ത് പടിഞ്ഞാറ്റേതിൽ മനുവിന്റെയും ശാന്തിയുടെയും മകൻ ശ്രീശൻ(3)ആണ് മരണത്തോട് മല്ലടിച്ച് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്നത്.കഴിഞ്ഞ മാർച്ച് 17ന് കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.ശ്രീശൻ അന്നുമുതൽ വെന്റിലേറ്ററിലാണ്.ശ്വാസകോശത്തിൽ അതിശക്തമായ അണുബാധയുളളതിനാൽ ദീർഘനാൾ നീണ്ട ചികിൽസ ആവശ്യമാണ്.ചികിൽസയ്ക്ക് ഇതിനോടകം 2 ലക്ഷം രൂപ ചെലവായി.നിർദ്ധന കുടുംബത്തിൽപ്പെട്ട ഇവർ തുടർചികിൽസയ്ക്ക് സുമനസുകളുടെ സഹായം തേടുന്നു.കുട്ടിയുടെ അമ്മയുടെ പേരിൽ തുറന്ന അക്കൗണ്ട് നമ്പർ-

Santhi.S,Federal Bank,Oonnukal Branch,A/C No.12500100105506,IFSC:FDRL0001250.