ഇളമണ്ണൂർ: ഏനാദിമംഗലം പഞ്ചായത്തിന്റെ ബഡ്ജറ്റ് പ്രസിഡന്റ് പ്രീതാകുമാരിയുടെ അദ്ധ്യക്ഷതയില്‍ വൈസ്പ്രസിഡന്റ് സി.രാജ്പ്രകാശ് അവതരിപ്പിച്ചു. കൃഷി, ആരോഗ്യം, കുടിവെള്ളം, ശുചിത്വം, സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവരുടെ ക്ഷേമം, ഭവനനിര്‍മാണം, ദാരിദ്ര്യലഘൂകരണം, റോഡുളുടെ നിര്‍മ്മാണം, പുനരുദ്ധാരണം, തെരുവുവിളക്കുകളുടെ പരിപാലനം എന്നിവയ്ക്ക് ബഡ്ജറ്റ് മുന്‍ഗണന നല്‍കിയിട്ടുണ്ട്. 26.54 കോടി രൂപ വരവും 26.40 കോടി രൂപ ചെലവും 13.72 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിന് ഭരണസമിതി അംഗീകാരം നല്‍കി.