ചെങ്ങന്നൂർ: കരുണ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെങ്ങന്നൂർ നഗരസഭാ പ്രദേശത്ത് ഉച്ചഭക്ഷണം കിട്ടാതെ വലയുന്നവർക്കായി കരുണ കിച്ചൻ ആരംഭിച്ചു. നഗരസഭയിലെ ഇടനാട്ടിൽ ആരംഭിച്ച കരുണ കിച്ചണിൽ നിന്നും 250 ഉച്ചഭക്ഷണ പൊതികൾ തയാറാക്കി നഗരസഭാ പ്രദേശത്ത് വിതരണം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിലും ആവശ്യാനുസരണം ഭക്ഷണ പൊതികൾ വിതരണം ചെയ്യും. ഫോൺ-9496333278,960583994. കരുണയുടെ നേതൃത്വത്തിൽ തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രദേശത്ത് ഉച്ചഭക്ഷണം ചെയ്യുന്നതിന് കരുണ കിച്ചൻ ആരംഭിച്ചു. 250 ഉച്ചഭക്ഷണ പൊതികൾ തയ്യാറാക്കി തിരുവൻവണ്ടൂർ പ്രദേശത്താകെ വിതരണം ചെയ്തു.ഫോൺ- 9744848360, 9446818789.