അടൂർ: കോവിഡ് 19 വ്യാപനം തടയാൻ സർക്കാർ പ്രഖ്യാപിച്ച നിരോധനാഞ്ജയെ തുടർന്ന് ഭക്ഷ്യവകുപ്പ് ശക്തമായ പരിശോധനയുമായി രംഗത്ത്.കഴിഞ്ഞ ദിവസം അടൂരിലും പരിസര പ്രദേശങ്ങളിലുമായി കടകൾ നടത്തിയ നിരവധി കുറ്റകൃത്യങ്ങൾ കണ്ടെത്തി. മുന്നറിയിപ്പു നൽകിയിട്ടും വിലവിവരപട്ടിക വയ്ക്കാത്തതിന് മൂന്നു കടകൾക്കെതിരെ കേസ് എ‌ടുത്തു. സമാന കേസിൽ നാല് പച്ചക്കറി കടകൾക്കെതിരെയും കേസ് എടുത്തു. കുപ്പിവെള്ളത്തിന് 13 രൂപയിൽ കൂടുതൽ എടുത്തതിന് ഏഴ് ബേക്കറിക്കെതിരെയും കേസ് എടുത്തതായി തലൂക്ക് സപ്ലെ ഓഫീസർ എം.അനിൽ പറഞ്ഞു. അടൂർ,പന്നിവിഴ, ആനന്ദപ്പളളി എന്നീ പ്രദേശങ്ങളിലെ കടകൾക്കെതിരെയാണ് കേസുകൾ എടുത്തത്.