റാന്നി: കൊറോണ കാലത്ത് വീട്ടിൽ ഇരിക്കുമ്പോൾ മനസിന് ആനന്ദം പകരുന്നതിനും കലാപരമായ കഴിവുകളും കരവിരുതുകളും അവതരിപ്പിച്ച് സമ്മാനങ്ങൾ നേടുന്നതിന് അഖില കേരള വിശ്വകർമ മഹാസഭ താലൂക്ക് യൂണിയൻ, വിശ്വകർമ ആർട്ടിസാൻസ് യുവജന ഫെഡറേഷൻ, ആർട്ടിസാൻസ് മഹിളാ സമാജം, ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ 4 മുതൽ 6 വരെ ഓൺ ലൈൻ കലാമേള നടക്കും. വീട്ടിൽ ഇരുന്ന് ചിത്രങ്ങൾ വരച്ചും പാട്ടുകൾ പാടിയും കരവിരുതിൽ മനോഹരമായ ശിൽപങ്ങളും മറ്റ് വസ്തുക്കളും ഉണ്ടാക്കിയും മത്സരങ്ങളിൽ പങ്കെടുക്കാം. 4ന്രാവിലെ 10.30ന് ചിത്രരചന,5ന് രാവിലെ 10.30ന് സംഗീതമത്സരങ്ങൾ, ഉച്ചയ്ക്ക് 2ന് പ്രവൃത്തി പരിചയം, 6ന്രാവിലെ 10.30ന് ഉപകരണ സംഗീതം ഉച്ചയ്ക്ക് 2ന് മിമിക്രി, 4ന്സിനിമാറ്റിക് ഡാൻസ് വൈകിട്ട് 7ന് ടിക്ടോക്ക് എന്നിവയിൽ മത്സരങ്ങൾ നടക്കും. കൺവീനർമാർ മഹേഷ് വടശേരിക്കര. 7034658584, റെജി ചാരുത 9447562479.