ചെങ്ങന്നൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തകർക്കും അവശ്യ സർവീസ് നടത്തുന്ന
ആംബുലൻസ് സർവീസുകൾ ,ചരക്ക് വാഹനങ്ങൾ, ഗ്യാസ് വാഹനത്തിലെ ഡ്രൈവർ മറ്റ് ജീവനക്കാർ ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ,പൊലീസ്, ഫയർഫോഴ്സ്, സർക്കാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, എന്നിവർക്ക് ആശ്വാസം പകർന്ന് 'പത്രത്തോടൊപ്പം പാൽ '' എന്ന സംരംഭത്തിന്റെ പ്രവർത്തകൻ അരീക്കര എസ്.സുഭാഷാണ് മാതൃകയാകുന്നത്. വൈകുന്നേരങ്ങളിൽ 4 മുതൽ 7വരെ സമയങ്ങളിൽ ചായയും പലഹാരങ്ങളും നൽകിയാണ് സുഭാഷ് മാതൃകയാകുന്നത്.എം.സി റോഡിൽ വണ്ടിമല ദേവസ്ഥാൻ സമീപമാണ് ദിവസവും ചായയും കടിയും നൽകുന്നത്. അവശ്യ സർവീസുകളിലെ ഡ്രൈവർമാർ മറ്റ് സന്നദ്ധ പ്രവർത്തകർക്കും കോവിഡ് 19 പ്രതിരോധ പ്രവർത്തകർക്കും ഇതൊരു വലിയ ആശ്വാസമാണ്. സേവന രംഗത്ത്കൈത്താങ്ങാവാൻ താല്പര്യമുള്ളർ ഉണ്ടെങ്കിൽ വരും ദിവസങ്ങളിൽ ഇത് തുടരുമെന്ന് സുഭാഷ് പറഞ്ഞു.