kenadi
നഗരസഭയിലെ വയോജനങ്ങൾക്കുളള അത്യാവശ്യ മരുന്നുകളുടെ വിതരണ ഉദ്ഘാടനം കെന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്ക് നൽകി ചെയർപേഴ്സൺ റോസ്‌ലിൻ സന്തോഷ് നിർവഹിക്കുന്നു.

പത്തനംതിട്ട: നഗരസഭയിലെ വയോജനങ്ങൾക്കുളള അത്യാവശ്യ മരുന്നുകളുടെ വിതരണ ഉദ്ഘാടനം കെന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്ക് നൽകി ചെയർപേഴ്സൺ റോസ്‌ലിൻ സന്തോഷ് നിർവഹിച്ചു. നഗരസഭയിലെ എല്ലാ വാർഡുകളിലും വയോജനങ്ങളുടെ വീടുകൾ എത്തിച്ച് മരുന്നു നൽകുമെന്ന് ചെയർപേഴ്സൺ പറഞ്ഞു. ഇതിനായി വയോമിത്രം ജീവനക്കാരെയും ആശാവർക്കേഴ്സിനെയും ചുമതലപ്പെടുത്തി. ചടങ്ങിൽ വാർഡ് കൗൺസിലർ പി.കെ ജേക്കബ്, കെന്നഡി ചാക്കോ, ജെ.എച്ച്.ഐ ഗീതാകുമാരി, വയോമിത്രം കോഡിനേറ്റർ പ്രേമ, ആശാവർക്കർ ഫാത്തിമ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ,