അടൂർ : കൊറോണാ അതിജീവന സന്ദേശത്തിന്റെ ഭാഗമായി പന്നിവിഴ സർവീസ് സഹകരണ ബാങ്ക് കൃഷി വകുപ്പിന്റെ സഹകരണത്തോടെ പച്ചക്കറിത്തൈകൾ വിതരണമാരംഭിച്ചു. മുളക്,വെണ്ട,വഴുതന,പയർ, തക്കാളി എന്നിവയുടെ തൈകളാണ് നൽകുന്നത്‌.ബാങ്ക് പ്രവൃത്തി സമയത്ത് വന്നാൽസൗജന്യമായി പച്ചക്കറി തൈകൾ ലഭ്യമാകുമെന്ന് പ്രസിഡന്റ് സി.സുരേഷ് ബാബു അറിയിച്ചു.