കടമ്പനാട് : ഒരു കാലത്ത് മലയാളിയുടെ ഭക്ഷണശീലങ്ങളിൽ നിന്ന് ഒഴിച്ചു
കൂടാനാവാത്തവയായിരുന്ന
വിഭവങ്ങൾ തിരക്കി നടന്ന് തേടിപിടിക്കുന്ന കാഴ്ചകൂടിയാണ് കോവിഡ് 19 നെതുടർന്നുള്ള ലോക്ക് ഡൗൺകാലം . നാട്ടിൻപുറങ്ങളിലെ കടകളിൽ മരച്ചീനിക്ക് പ്രിയമേറുകയാണ് . കടകളിലെത്തുന്നവർ മരച്ചീനി കിട്ടുമോയെന്നാണ് ആദ്യം
തിരക്കുക. പ്രിയമേറിയെങ്കിലും വിലകൂടിയിട്ടില്ല. രണ്ട് കിലോയ്ക്ക് 50 മുതൽ 60 രൂപവരെ സ്വന്തംപുരയിടത്തിൽ മരച്ചീനി നടാൻ പറ്റാതെ പോയവർ കിട്ടിയ അവസരത്തിൽ നാല് മൂട് നടാനും സമയം കണ്ടെത്തുന്നു. ചക്കയാണ് ഇപ്പോഴത്തെ മറ്റൊരു പ്രധാനതാരം. റോഡരുകിൽ നിന്ന് വാങ്ങാൻ കിട്ടുന്നില്ലങ്കിലും അയലത്തുള്ളരോടും മറ്റും ചോദിച്ചുവാങ്ങുകയാണ്. പ്രഭാതഭക്ഷണം കഞ്ഞിയും ചക്കയും , ഉ ച്ചക്ക് ചീനി വേവിച്ചതും ചോറും ...ഇടക്കെപ്പോഴോ വേണ്ടെന്ന് വെച്ച ഭക്ഷണശീലങ്ങൾ തിരിച്ചെത്തുകയാണ്.
മീൻ ആവിശ്യാനുസരണം കിട്ടാത്തത് വിഷമമുണ്ടാക്കുന്നുണ്ടങ്കിലും ചിക്കൻകൊണ്ട് അത് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് . വൈകുന്നേരത്തെ ചായ ബേക്കറിയിൽ നിന്നും കൊണ്ടുവന്ന പഫ്സും, മീറ്റ് റോൾ, സമോസ എന്നീ വിഭങ്ങൾകൂട്ടി കഴിച്ചിടത്ത് ഇപ്പോൾ സ്വന്തമായി അട, കുമ്പിൾ അപ്പം, പഴംപൊരി, കിണ്ണത്തപ്പം എന്നിവയിലേക്ക് മാറി.
പഴയ നാടൻഭക്ഷണങ്ങൾ കുട്ടികൾക്ക് പുതുമയാകുന്നതും വേറിട്ട അനുഭവമാകുന്നു. ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ കമ്മ്യൂണിറ്റി
കിച്ചൻ ആരംഭിക്കുകയും വിലകുറവോടുകൂടി ഭക്ഷണം തയാറാക്കിനൽകിയിട്ടും ഇവിടെ നിന്ന് ഒാർഡർ നൽകി ഭക്ഷണം വാങ്ങുന്നവരുടെഎണ്ണം വളരെകുറവാണ്.