തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് 2019-20ലെ പദ്ധതി വിഹിതത്തിൽ 98.03 ശതമാനവും ചെലവഴിച്ച് ജില്ലയില്‍ രണ്ടാം സ്ഥാനം നേടി.വ്യത്യസ്ഥവും നൂതനവുമായ വിവിധ പദ്ധതികള്‍ ബ്ലോക്കിന്റെ കീഴിലെ നെടുമ്പ്രം,പെരിങ്ങര,നിരണം,കടപ്ര, കുറ്റൂർ എന്നീ പഞ്ചായത്തുകളിലും വളരെ വിജയകരമായി നടപ്പിലാക്കി.കിടപ്പുരോഗികള്‍ക്ക് പാലിയേറ്റീവ് കെയര്‍പദ്ധതി. വയോജന സൗഹൃദ കൂട്ടായ്മ, നെല്‍ക്കൃഷി കൂലിചെലവ്, ക്ഷീരമേഖലയിലെ പാല്‍ സബ്സിഡി,കാലിത്തീറ്റ സബ്സിഡി, താറാവ് കര്‍ഷകര്‍ക്ക് പ്രത്യേക സഹായം, ഭിന്നശേഷിക്കാര്‍ക്ക് സ്കോളര്‍ഷിപ്പ്, മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ്,പഠനമുറി, സ്ത്രീസുരക്ഷ പദ്ധതികളുടെ ഭാഗമായി വിവിധപഞ്ചായത്തുകളില്‍ നിരീക്ഷണ കാമറകള്‍,പട്ടികജാതി കോളനികളില്‍ സൗരോര്‍ജ്ജ വിളക്കുകള്‍,ക്ഷീര ഗ്രാമംപദ്ധതി, ഭിന്നശേഷി കലാമേള, ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ തുടങ്ങി നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് ബ്ലോക്ക് പഞ്ചായത്ത് മാതൃകാപരമായി നടപ്പിലാക്കി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി. ബീനാകുമാരി, ജനപ്രതിനിധികള്‍ വിവിധ തലത്തിലുള്ള നിര്‍വഹണ ഉദ്യോഗസ്ഥര്‍,ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍ എല്ലാവരുടെയും കൂട്ടായ സഹകരണമാണ് അഭിമാനകരമായ നേട്ടം കൈവരിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അംബിക മോഹന്‍ പറഞ്ഞു.