അടൂർ : കൊവിഡ് 19 പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിക്കൽ പഞ്ചായത്തിലെ തെങ്ങമം 139 -ാം ബൂത്തിൽ ബി.ജെ.പിയുടെ നേതൃത്യത്തിൽ 50 കുടുംബങ്ങൾക്ക് അരിയും പച്ചക്കറി ഉൾപെടെയുള്ള നമോകിറ്റുകൾ വിതരണം ചെയ്തു.നിയന്ത്രണങ്ങൾ നിലനില്ക്കുന്നതുമൂലം തൊഴിലിനു പോകാൻ കഴിയാത്ത കുടുംബങ്ങൾക്കാണെ ബി.ജെ.പി യുടെ സഹായമെത്തിച്ചത്. അടൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് തെങ്ങമം വിതരണോദ്ഘാടനം നിർവഹിച്ചു.സനൂപ് ,മനോജ് ,പ്രസന്നൻ, മധുകുമാർ, മുരളി എന്നിവർ വിതരണത്തിന് നേതൃത്വം നല്കി