തിരുവല്ല: തിരുവല്ല സബ് ട്രഷറിയിൽ ഏപ്രിൽ മാസത്തെ പെൻഷൻ വാങ്ങാൻ ഇന്ന് മുതൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ജില്ലാ ട്രഷറി ഓഫീസർ, സബ് ട്രഷറി ഓഫിസർ, ജീവനക്കാർ, എൻ.ജി.ഒ യൂണിയൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ഇന്ന് മുതൽ ഏഴുവരെ പെൻഷൻ വാങ്ങുന്നവർ സർക്കാർ നിർദ്ദേശപ്രകാരം പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ക്രമത്തിൽ എത്തിയാൽ മതി. ഇന്ന് രാവിലെ ഒൻപതുമുതൽ ഒരുമണി വരെ അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവർ, ഉച്ചയ്ക്ക് ശേഷം രണ്ടുമുതൽ അഞ്ചുവരെ ഒന്നിൽ അവസാനിക്കുന്ന നമ്പരുകാർ. നാളെ ഒൻപതുമുതൽ ഒരുമണിവരെ രണ്ടിൽ അവസാനിക്കുന്ന നമ്പരുകൾ. രണ്ടുമുതൽ അഞ്ചുവരെ മൂന്നിൽ അവസാനിക്കുന്ന നമ്പരുകാർ. നാലിന് ഒൻപതുമുതൽ ഒരുമണി വരെ നാലിൽ അവസാനിക്കുന്നവർ. ഉച്ചയ്ക്ക്ശേഷം രണ്ടുമുതൽ അഞ്ചുവരെ അഞ്ചിൽ അവസാനിക്കുന്നവർ. ആറിന് രാവിലെ ഒൻപതുമുതൽ ആറിൽ അവസാനിക്കുന്ന നമ്പരുകാർ. രണ്ടുമുതൽ അഞ്ചുവരെ ഏഴിൽ അവസാനിക്കുന്ന നമ്പരുകാർ. ഏഴിന് രാവിലെ ഒൻപതുമുതൽ അക്കൗണ്ട് നമ്പർ എട്ടിൽ അവസാനിക്കുന്നവർ. രണ്ടുമുതൽ അഞ്ചുവരെ ഒൻപതിൽ അവസാനിക്കുന്നവർ എന്നിങ്ങനെയാണ് ക്രമീകരണം. അടിയന്തരമായി പണം ആവശ്യമില്ലാത്തവർക്ക് പിന്നീട് എത്തി പെൻഷൻ കൈപ്പറ്റാവുന്നതാണ്. കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.