02-ration
അതുബുംകുളത്തെ റേഷൻകടയിലൂടെ സാധനങ്ങൾ വാങ്ങുന്നവർ

അതുമ്പുംകുളം: ചെങ്ങറ സമരഭൂമിയിലെ കുടുബങ്ങൾക്ക് സൗജന്യ റേഷൽ വിതരണം നടത്തി. അതുബുംകുളത്തെ എ.ആർ.ഡി. 15 റേഷൻകടയിലൂടെയാണ് ഇവിടുത്തെ 598 കുടുബങ്ങൾക്ക് 15 കിലോ അരി സൗജന്യമായി നൽകി തുടങ്ങിയത്. സ്വന്തമായി റേഷൻ കാർഡില്ലാത്ത ഇവർക്ക് കുടുബത്തിലെ ഏതെങ്കിലുമൊരു അംഗത്തിന്റെ അധാർകാർഡും, സത്യവ്യാങ്ങ്മൂലവും പൂരിപ്പിച്ചു നൽകിയാൽ സൗജന്യ റേഷൻ ലഭിക്കും. തിങ്കളാഴ്ച മുതൽ ഇത് വിതരണം ചെയ്തു തുടങ്ങിയതായി കോന്നി അസിസ്റ്റന്റ് താലൂക്ക് സപ്ലെ ഓഫീസർ ബി.മൃണാൾസൺ പറഞ്ഞു.കൊറോണ 19 കാലത്ത് പുറത്ത് ജോലിക്ക് പോകാൻ കഴിയാതിരുന്ന ഇവർക്ക് സൗജന്യ റേഷൻ ലഭിച്ചത് ഏറെ അശ്വാസകരമായി.കൊവിഡ്ബാധയെ തുടർന്ന് പുറത്ത് പണികൾക്കും പോകാൻ കഴിയാതെയായി. 13 വർഷങ്ങളായി ഇവിടെ താമസിക്കുന്ന പല കുടുബങ്ങൾക്കും ഇവിടെ വന്നതിന് ശേഷം അദ്യമായാണ് റേഷൻ ലഭിക്കുന്നതെന്ന് സമരഭൂമിയിലെ വീട്ടമ്മമാരായ ശാരദയും, ഷൈലയും പറഞ്ഞു.