02-kr-viswambharan
സർവീസിൽ നിന്നും വിരമിച്ച ഡയറ്റ് പ്രിൻസിപ്പൽ കെ. ആർ. വിശ്വംഭരൻ

ചെങ്ങന്നൂർ : വൈവിദ്ധ്യവും മാതൃകാപരവുമായ പ്രവർത്തനങ്ങളിലൂടെ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിന് (ഡയറ്റ് ,ചെങ്ങന്നൂർ )ദിശാബോധം പകർന്ന പ്രിൻസിപ്പൽ കെ.ആർ.വിശ്വംഭരൻ വിരമിച്ചു. 31വർഷത്തെ അദ്ധ്യാപനസേവനം പൂർത്തിയാക്കിയാണ് മാർച്ച് 31ന് വിരമിച്ചത്. 1988ൽ ഇടുക്കി ജില്ലയിലെ മുനിയറ സർക്കാർ യു.പി.സ്‌കൂളിൽ അദ്ധ്യാപകനായാണ് വിശ്വംഭരൻസേവനമാരംഭിക്കുന്നത്. 1993ൽ എസ്.എസ്.എൽ.സിക്ക് നൂറ് ശതമാനം വിജയം വിദ്യാലയത്തിനു ലഭിച്ചതിലൂടെ മാതൃകാ പ്രഥമാദ്ധ്യാപകനായി. 1995 മുതൽ ഡയറ്റ് അദ്ധ്യാപകനായി.പ്രൈമറി, ടി.ടി.സി പാഠ്യപദ്ധതികളും പാഠപുസ്തക പരിഷ്‌കരണത്തിലും പുതിയ കാര്യങ്ങൾ ഉൾപ്പെടുത്തി ശ്രദ്ധേയനായി.എസ്.സി .ഇ.ആർ. ടി, എസ്.എസ്.കെ , സീമാറ്റ് എന്നിവിടങ്ങളിൽ സംസ്ഥാന റിസോഴ്സ്‌പേഴ്സൺ ആയി പ്രവർത്തിച്ചു. ജില്ലയിൽ എസ്.എസ്.എൽ.സിക്ക് വിജയശതമാനം വർദ്ധിപ്പിക്കുന്നതിനുവേണ്ടി നിറകതിർ പദ്ധതി ആവിഷ്‌കരിച്ചു. 2009 മുതൽ 2012 വരെ ജില്ലാ പ്രോജക്ട് ഓഫീസർ ആയും ,തുടർന്ന് തൃശൂരും ആലപ്പുഴയിലും ഡയറ്റ് പ്രിൻസിപ്പൽ ആയും സേവനമനുഷ്ഠിച്ചു. ഭാര്യ : ഷദാസ് ,ലീഗൽ സർവീസ് സൊസൈറ്റി, മാവേലിക്കര ) ,മക്കൾ: അഭിഷേക് ,അഭിരാം .