അടൂർ : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിയോജക മണ്ഡലത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ്. 2000 ത്തോളം പേർ നിരീക്ഷണത്തിലുണ്ടായിരുന്ന മണ്ഡലത്തിൽ 1769 ആയി കുറഞ്ഞു. അടൂർ ജനറൽ ആശുപത്രി എെസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ആരുമില്ല. ഉണ്ടായിരുന്ന രണ്ടുപേരുടേയും പരിശോധനാഫലം നെഗറ്റീവായതോടെ അവരെയും ഡിസ്ചാർജ്ജ് ചെയ്തു. ഇന്നലെ ആശുപത്രിയിലെത്തിയ 21 പേരുടെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. നിരീഷണത്തിൽ ഏറ്റവും കൂടുതൽ ആൾക്കാരുള്ളത് പന്തളം മുനിസിപ്പാലിറ്റിയിലാണ്. 463 പേരാണ് ഇവിടെ വീടുകളിൽ കർശന നിരീക്ഷണത്തിൽ കഴിയുന്നത്. 300 പേർ നിരീക്ഷണത്തിലുള്ള പള്ളിക്കൽ പഞ്ചായത്താണ് തൊട്ടുപിന്നിൽ. അടൂർ മുനിസിപ്പൽ അതിർത്തിയിൽ 222 പേരുണ്ട്. മറ്റ് പഞ്ചായത്തുകളിൽ നിരീഷണത്തിൽ കഴിയുന്നവർ. തുമ്പമൺ - 96, കൊടുമൺ -212, ഏഴംകുളം - 83, ഏറത്ത് - 144, കടമ്പനാട് - 197, പന്തളം തെക്കേക്കര - 52.