ചെങ്ങന്നൂർ: കോവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എന്റെ കല്ലിശേരി വാട്സ് ആപ്പ് കൂട്ടായ്മ അംഗങ്ങളിൽ നിന്ന് സമാഹരിച്ച ഒന്നേകാൽ ലക്ഷം രൂപയുടെ ആഹാര സാധനങ്ങൾ വിവിധ സാമൂഹ്യ അടുക്കളകളിലേക്ക് എത്തിച്ചു നൽകി. നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ കൂട്ടായ്മ പ്രസിഡന്റ് സജി വർഗീസിൽ നിന്ന് ഏറ്റുവാങ്ങി. പി.എസ്.ബിനുമോൻ, സിബു ബാലൻ, സോബിൻ തോമസ്,, വി.എസ്.ദേവദാസ്, നഗരസഭാ സെക്രട്ടറി ജി.ഷെറി, ഹെൽത്ത് ഇൻസ്‌പെക്ടർ റ്റി.രാജൻ, സി.ഡി.എസ്.ചെയർപേഴ്സൺ വി.കെ.സരോജിനി, കമ്മ്യൂണിറ്റി ഓർഗനൈസർ വി.എസ്.സബിത എന്നിവർ പങ്കെടുത്തു.