ഇളമണ്ണൂർ: പൂതങ്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തൃക്കൊടിയേറ്റോടെ തുടക്കമായി. സർക്കാർ, ജില്ലാ ഭരണസംവിധാനങ്ങളുടെ കർശന നിർദ്ദേശാനുസരണം ഈ വർഷത്തെ തിരു: ഉത്സവം ആഘോഷങ്ങൾ ഒഴിവാക്കി ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശപ്രകാരം ക്ഷേത്രാചാര ചടങ്ങുകൾ മാത്രമാക്കി ചുരുക്കി നടത്തും.കെട്ടുകാഴ്ച, ദീപാലങ്കാരങ്ങൾ, പുഷ്പാഭിഷേകങ്ങൾ, പുഷ്പാലങ്കാരം, ഗ്രാമ പ്രദക്ഷിണ എഴുന്നെള്ളത്ത്, ഉത്സവബലികൾ, കലാപരിപാടികൾ തുടങ്ങി വിശേഷാൽ ആഘോഷങ്ങൾ എല്ലാം ഒഴിവാക്കി ഭക്തജനങ്ങളുടെ ദർശനം കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്.