പത്തനംതിട്ട: കൊവിഡ് 19 ആശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സൗജന്യ റേഷൻ വിഹിതം ലഭിക്കുന്നതിന് റേഷൻ കാർഡ് ഇല്ലാത്തവർ അപേക്ഷ വെള്ളക്കടലാസിൽ എഴുതി നൽകിയാൽ മതിയെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു. നിലവിൽ ഒരു റേഷൻ കാർഡിൽപോലും പേരില്ലാത്തവരാണ് അപേക്ഷ നൽകേണ്ടത്. റേഷൻ കാർഡിൽ പേരുണ്ടെങ്കിൽ ഇത്തരത്തിൽ അപേക്ഷിക്കേണ്ടതില്ല. റേഷൻ കാർഡിൽ പേരുള്ളവർ പേരില്ല എന്ന് അപേക്ഷിച്ചാൽ ആധാർ കാർഡ് നമ്പർ അടിക്കുമ്പോൾ അത് അറിയാൻ സാധിക്കും. അങ്ങനെയുള്ളവർ വാങ്ങിയ സാധനത്തിന് മാർക്കറ്റ് വിലയും പലിശയും അടയ്‌ക്കേണ്ടി വരുമെന്നും കളക്ടർ അറിയിച്ചു.

---------------

സത്യ പ്രസ്താവന

............................. നഗരസഭ / പഞ്ചായത്തിലെ വാർഡ് നമ്പർ......... വീട്ടുനമ്പർ...........ൽ ഞാൻ കുടുംബ സമേതം താമസിക്കുന്നു. നിലവിൽ എന്റെ പേരിൽ കേരള സംസ്ഥാനത്തോ, പുറത്തോ റേഷൻ കാർഡ് ഇല്ലെന്നുള്ള വിവരം ഇതിനാൽ അറിക്കുന്നു. എന്റെ ആധാർ നമ്പർ.................... ആണ്. ആയതിനാൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗണിന്റെ ഭാഗമായി സിവിൽ സപ്ലൈസ് റേഷൻ കട വഴി നൽകുന്ന സൗജന്യ റേഷൻ എന്റെ കുടുംബത്തിനും കൂടി അനുവദിച്ച് തരുവാൻ ഇതിനാൽ അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ,
പേര്...............................
വിലാസം.......................
പിഒ.................................
ഫോൺ നമ്പർ..................