പത്തനംതിട്ട: ട്രഷറി വഴിയുള്ള ഏപ്രിൽ മാസത്തെ സംസ്ഥാന സർവീസ്, ഫാമിലി പെൻഷന്റെയും ഇതര സംസ്ഥാന പെൻഷന്റെയും വിതരണം ഇന്ന് ആരംഭിക്കുമെന്ന് ജില്ലാ ട്രഷറി ഓഫീസർ പ്രസാദ് മാത്യു അറിയിച്ചു. കൊവിഡ് 19 രോഗവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ ഏഴു വരെ കർശന നിയന്ത്രണങ്ങളോടെ സർക്കാർ നിർദേശങ്ങൾ പാലിച്ചും, പൂർണ സുരക്ഷിതത്വം ഉറപ്പുവരുത്തിയുമാണ് പെൻഷൻ വിതരണം. ഏപ്രിൽ ഏഴിനു ശേഷമുള്ള പ്രവർത്തിദിനങ്ങളിലും പെൻഷൻ കൈപ്പറ്റാം. ജില്ലയിലെ 11 ട്രഷറികളിലും ഇതിനാവശ്യമായ ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. സൗകര്യപ്രദമായ ഏതു ട്രഷറിയിൽ നിന്നും പെൻഷൻ കൈപ്പറ്റാം.

----------------

തീയതി, പെൻഷൻ വിതരണം നടത്തുന്ന അക്കൗണ്ടുകൾ എന്ന ക്രമത്തിൽ:


 ഇന്ന് രാവിലെ ഒൻപതു മുതൽ ഒന്നു വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന പെൻഷൻകാർ. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ഒന്നിൽ അവസാനിക്കുന്ന പെൻഷൻകാർ.

 നാളെ രാവിലെ ഒൻപതു മുതൽ ഒന്നു വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ 2 അവസാനിക്കുന്നവർ.
ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ 3ൽ അവസാനിക്കുന്നവർ.

 4ന് രാവിലെ ഒൻപതു മുതൽ ഒന്നു വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ 4ൽ അവസാനിക്കുന്നവർ. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ 5ൽ അവസാനിക്കുന്നവർ.

 6ന് രാവിലെ ഒൻപതു മുതൽ ഒന്നു വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ 6ൽ അവസാനിക്കുന്നവർ. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ 7ൽ അവസാനിക്കുന്നവർ.

 7ന് രാവിലെ ഒൻപതു മുതൽ ഒന്നു വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ 8ൽ അവസാനിക്കുന്നവർ. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ 9ൽ അവസാനിക്കുന്നവർ.