പത്തനംതിട്ട: സൗജന്യ റേഷൻ ഈ മാസം 20 വരെ ലഭിക്കും.കാർഡ് ഉടമകൾ തിരക്ക് ഒഴിവാക്കണം. എൻ.എഫ്. എസ്.എ ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളില്ലേക്ക് സ്റ്റോക്ക് ലഭിച്ചു കൊണ്ട് ഇരിക്കുന്നതെയുള്ളൂ. അത്യാവശ്യമില്ലാത്ത കാർഡ് ഉടമകൾ തിരക്ക് കൂട്ടാതെ ഇരുന്നാൽ വിതരണം കൂടുതൽ സുഗമമാക്കാൻ കഴിയുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൻ വിളവിനാൽ പറഞ്ഞു. കൂടുതൽ തിരക്ക് നെറ്റ്വർക്ക് തകരാർ ഉണ്ടാകുകയും കൂടുതൽ സമയം കാർഡ് ഉടമകൾ കടയിൽ കാത്തുനികേണ്ടതായും വരുമെന്നും അദ്ദേഹം പറഞ്ഞു.