ചെങ്ങന്നൂർ: നഗരപ്രദേശത്തും ഉൾപ്രദേശത്തും നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ (ഹെലിക്യാം)ന്റെ നിരീക്ഷണപറക്കൽ ഏർപ്പെടുത്തി. പൊലീസിന്റെ ശ്രദ്ധയിൽപ്പെടാതെ ആളുകൾ കൂട്ടംകൂടുന്നതും പൊതുപരിപാടികൾ നടത്തുന്നതും നിരീക്ഷിക്കാൻ ചെങ്ങന്നൂർ ഡി.വൈ.എസ്.പി അനീഷ്.വി.കോരയുടെ നേതൃത്വത്തിലാണ് നിരീക്ഷണ പറക്കൽ ആരംഭിച്ചത്. നന്ദാവനം ജംഗ്ഷനിൽ ആദ്യ നിരീക്ഷണ പറക്കൽനടത്തി ടൗണിന്റെ ആകാശദൃശ്യംപകർത്തി. ഡി.വൈ.എസ്..പി അനീഷ്.വി.കോര, സി.ഐ എം. സുധിലാൽ, എസ്.ഐ എസ്.വി ബിജു, എസ്.ഐ അലീന എന്നിവരും മറ്റ് പൊലീസ് സംഘാംഗങ്ങളും ആദ്യപറക്കലിന് നേതൃത്വം വഹിച്ചു.