പത്തനംതിട്ട: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം നിർബന്ധമായി പിടിച്ചാൽ നിയമപരമായി നേരിടുമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിയും ജനറൽ സെക്രട്ടറി അജിൻ എെപ്പ് ജോർജും അറിയിച്ചു. സർക്കാർ ധൂർത്ത് ഒഴിവാക്കിയും സാമ്പത്തിക അച്ച‌ടക്കത്തോടെയും പ്രതിസന്ധി നേരിടണം. ജീവനക്കാർക്ക് ഒാപ്ഷണലായി സംഭാവന നൽകുന്നതിനുളള സംവിധാനമുണ്ടാക്കണം. നിർബന്ധമായി ശമ്പളം പി‌ടിച്ചു വാങ്ങാൻ അനുവദിക്കില്ല. ഒന്നര വർഷമായി ഡി.എ നൽകാതെയും ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കാതെയും ജീവനക്കാരെ വഞ്ചിച്ചിരിക്കുകയാണ് സർക്കാരെന്ന് സുരഷേ് കുഴുവേലിയും അജിൻ എെപ്പും കുറ്റപ്പെടുത്തി.