പത്തനംതിട്ട: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അടക്കം ഇരുപത്തിനാല് പേർ നിരീക്ഷണത്തിൽ പോകാനുള്ള ജില്ലാ കളക്ടറുടെ നിർദ്ദേശം അനുസരിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ അറിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആവശ്യ പ്രകാരം യൂത്ത് കെയർ എന്ന പരിപാടിയിലൂടെ രണ്ടാഴ്ച ക്കാലമായി സന്നദ്ധ സേവനം നടത്തിയ പ്രവർത്തകരാണ് ഇപ്പോൾ നിർബന്ധിത നിരീക്ഷണത്തിൽ പോകേണ്ടി വന്നത്.

തിരുവല്ല നിയോജകമണ്ഡലത്തിൽ നിന്നുള്ള ജില്ലാ സെക്രട്ടറിയടക്കം, തിരുവല്ല ടൗൺ,കല്ലുങ്കൽ, ചുമത്ര, ആറൻമുള നിയോജക മണ്ഡലത്തിലെ മെഴുവേലി, റാന്നി നിയോജക മണ്ഡലത്തിലെ റാന്നി പഴവങ്ങാടി എന്നിവടങ്ങളിലെ പ്രവർത്തകരാണ് ക്വാറന്റെനിൽ പോവുക.